കൊച്ചി: തിരുവനന്തപുരത്തെ ലുലു മാള്‍ നിർമാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കൊല്ലം സ്വദേശി കെഎം സലീമാണ് ഹരജി നൽകിയത്. ജസ്‌റ്റിസുമാരായ എസ്‌വി ഭട്ടി, ബെച്ചു കുര്യന്‍ തോമസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ആക്കുളത്തെ ലുലുമാള്‍ നിർമാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണ് എന്നാണ് പരാതിക്കാരന്റെ വാദം. എന്നാൽ ഇത് തെറ്റിദ്ധാരണ മൂലമാണെന്ന് കോടതി പറഞ്ഞു. ആവശ്യമായ രേഖകള്‍ പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയത് എന്നും കോടതി വ്യക്‌തമാക്കി.
ഒന്നരലക്ഷം ചതുരശ്ര മീറ്ററിലധികം വലിപ്പമുള്ള നിർമാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്‌ഥാന പരിസ്‌ഥിതി ആഘാത അതോറിറ്റിക്ക് അനുവാദമില്ലെന്നാണ് പരാതിക്കാരന്‍ വാദിച്ചത്. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
Most Read: കരുത്തറിയിക്കാൻ കർഷക വനിതകൾ; സ്വാതന്ത്ര്യദിനത്തിൽ ട്രാക്‌ടർ പരേഡ്