അഹമ്മദാബാദിലെ ലുലു മാള്‍ ഈ മാസം അവസാനം തുറക്കും

നിലവിൽ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലക്‌നൗ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ലുലുവിന് മാളുകൾ ഉള്ളത്. ചെന്നൈയിലും ഉടന്‍ തുറക്കും. ലുലുവിന്റെ ഷോപ്പിംഗ് മാള്‍ സാന്നിധ്യമുള്ള ഇന്ത്യയിലെ ആറാമത്തെ നഗരമായിരിക്കും അഹമ്മദാബാദ്.

By Trainee Reporter, Malabar News
Lulu Mall in Ahmedabad
Lulu Mall Ahmedabad
Ajwa Travels

ഇന്ത്യയിലുടനീളം ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയ്‌നും വ്യാപിപ്പിക്കുകയാണ് ലുലു ഗ്രൂപ്പ് (Lulu Group). കേരളം, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങൾക്കു ശേഷം ഗുജറാത്തിലെ ഏറ്റവും വലിയ സിറ്റിയായ അഹമ്മദാബാദിൽ ലുലു മാള്‍ ഈ മാസം അവസാനം പ്രവർത്തനം ആരംഭിക്കും.

നിലവിൽ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലക്‌നൗ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ലുലുവിന് മാളുകൾ ഉള്ളത്. ചെന്നൈയിലും ഉടന്‍ തുറക്കും. ലുലുവിന്റെ ഷോപ്പിംഗ് മാള്‍ സാന്നിധ്യമുള്ള ഇന്ത്യയിലെ ആറാമത്തെ നഗരമായിരിക്കും അഹമ്മദാബാദ്. അഹമ്മദാബാദിലെ മാളിലെ ജീവനക്കാരില്‍ അധികവും പ്രാദേശിക തലത്തില്‍ നിന്നുള്ളവർ ആയിരിക്കുമെന്നാണ് സൂചന.

മാളുകള്‍ കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയ്‌നും വ്യാപിപ്പിക്കാന്‍ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. നിലവില്‍ 250 ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടാതെ ജിസിസി, ഈജിപ്റ്റ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഉടനീളം ഹൈപ്പര്‍മാര്‍ക്കറ്റ് സാന്നിധ്യവുമുണ്ട്. ആഗോളതലത്തില്‍ 800 കോടി ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള, 42 രാജ്യങ്ങളിൽ സാന്ന്യധ്യമുള്ള ലുലുവിന് കീഴിൽ 65,000ത്തോളം ജീവനക്കാര്‍ ഇപ്പോൾ ജോലി നോക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലും കേരളത്തിലും മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും വ്യാപിപ്പിക്കാനുള്ള പദ്ധതി നേരത്തെ തന്നെ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ അഞ്ച് ചെറിയ മാളുകളുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. നോയിഡയിലെ ഫുഡ് പാര്‍ക്ക് അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ്. ലക്‌നൗവിലും മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പദ്ധതി ഇടുന്നുണ്ട്.

Lulu Mall in Ahmedabad

ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഷോപ്പിംഗ് മാളുകള്‍ക്കും ഹോട്ടലുകള്‍ക്കുമായാണ് കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. 4,500 കോടി രൂപ മുതല്‍മുടക്കില്‍ ആറ് മാളുകളാണ് ഇവിടെ സ്‌ഥാപിക്കുക. അഹമ്മദാബാദിൽ 2000 കോടി മുതൽ മുടക്കിലാണ് ലുലു മാൾ വരുന്നത്. അടുത്ത ഘട്ടത്തിൽ ഗുജറാത്തിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.

ലോകോത്തര നിലവാരത്തിൽ 20 ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിലാണ് അഹമ്മദാബാദിലെ ലുലു ഉയരുന്നത്. ഇതിൽത്തന്നെ 2,00,000 ചതുരശ്രയടി വിസ്‌തീർണത്തിൽ ലുലു ഹൈപ്പർ മാർക്കറ്റും ഉണ്ട്. ബാക്കിവരുന്ന 18 ലക്ഷം ചതുരശ്രയടിയിൽ മുന്നൂറിൽപരം ദേശീയ-അന്തർദേശീയ വിവിധോദ്ദേശ്യ ബ്രാൻഡുകൾ, 2500 പേർക്ക് ഇരിക്കാവുന്ന വിശാല ഫുഡ് കോർട്ട്, 16 സ്‌ക്രീൻ സിനിമ, കുട്ടികൾക്കായി വിനോദ കേന്ദ്രം, വിശാലമായ മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഈ മാളിന്റെ സവിശേഷതകളായിരിക്കും.

Most Read| അലാസ്‌കയിൽ വിചിത്രവസ്‌തു കണ്ടെത്തി ഗവേഷകർ; ‘സ്വർണമുട്ട’യെന്ന് വിശേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE