റിയാദ്: സൗദി അറേബ്യയിൽ സജീവ കോവിഡ് ബാധിതരുടെ എണ്ണം 5,000ത്തിൽ താഴെയായി. അസുഖ ബാധിതരായി രാജ്യത്ത് ശേഷിക്കുന്നവരുടെ എണ്ണം ഞാറാഴ്‌ചയോടെ 4,835 ആയി കുറഞ്ഞു. ഇതിൽ 674 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിലുള്ളത്. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. 217 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3,57,128 ആയി. 14 പേർ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 5,884 ആയി.
386 പേരാണ് ഞാറാഴ്‌ച കോവിഡ് രോഗമുക്‌തി നേടിയത്. ഇതോടെ ആകെ രോഗ മുക്‌തി നേടിയവരുടെ എണ്ണം 3,46,409 ആയി. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിയാദിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്‌തത് (75). മക്ക (35), മദീന (29), ഖസീം (14), അസീർ (13), അൽബാഹ (9), തബൂക്ക് (7) എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകൾ.
Read also: ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ചക്കകം വാക്‌സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ