റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‌ദുല്‍ അസീസ് സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയതോടെയാണ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായത്. ആരോഗ്യ മന്ത്രി ഡോ. തൗഫിഖ് അല്‍ റബിയ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
രാജ്യത്ത് കൊറോണ വൈറസിനെ പ്രതിരോധിക്കാനായി വാക്‌സിനേഷന്‍ ആരംഭിച്ചതായി സൗദി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വാക്‌സിന്‍ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ കാര്‍ഗോ വിമാനവും രാജ്യത്തെത്തിയതായാണ് വിവരം.
Read Also: മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ജനങ്ങൾ വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് സൃഷ്‌ടിച്ച പ്രതിസന്ധികള്‍ അവസാനിക്കാന്‍ പോവുകയാണെന്നും അതിനുള്ള തുടക്കമാണ് ഇന്ന് നടന്നതെന്നും ആരോഗ്യമന്ത്രി അല്‍-റബിയ പറഞ്ഞു.
أول مواطن ومواطنة يتلقون لقاح كورونا (كوفيد-19) في المملكة.
🇸🇦🇸🇦🇸🇦 pic.twitter.com/ysYqSRKq95— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) December 17, 2020
സൗദി അറേബ്യയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും വാക്‌സിന്‍ സൌജന്യമായി നല്‍കുമെന്ന് ആരോഗ്യ മന്ത്രി സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും വ്യാഴാഴ്‌ച വാക്‌സിന്‍ വിതരണം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
Read Also: 10, പ്‌ളസ് 2 പരീക്ഷകള്‍ മാര്‍ച്ച് മുതൽ; ജനുവരി മുതല്‍ കോളേജുകള്‍ തുറക്കാം