സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ചേക്കും; മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നാളെ അർധരാത്രി മുതൽ പിൻവലിച്ചേക്കും. സംസ്‌ഥാന വ്യാപകമായി അടച്ചിടേണ്ടെന്ന നിലപാടിലാണ് സർക്കാര്‍. സംസ്‌ഥാനത്തെ സ്‌ഥിതി സമഗ്രമായി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അവലോകന  യോഗം പുരോഗമിക്കുകയാണ്.

ടിപിആർ കുറഞ്ഞ സ്‌ഥലങ്ങളിൽ മറ്റെന്നാൾ മുതൽ കൂടുതൽ ഇളവുകൾ ഉണ്ടാകും. രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രമായി നിയന്ത്രണങ്ങൾ പരിമിതപ്പെടുത്താനാണ് തീരുമാനം. തദ്ദേശ ഭരണ സ്‌ഥാപനങ്ങളെ ക്ളസ്‌റ്ററുകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തും.

രോഗവ്യാപന തോത് കൂടുതൽ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം. രോഗവ്യാപനം കുറവുള്ള മേഖലകളിൽ മദ്യശാലകൾ തുറക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്. കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. അന്തർജില്ലാ, അന്തർ സംസ്‌ഥാന സർവീസുകളും പരിഗണനയിലാണ്.

National News: തമിഴ്‌നാട്ടിൽ കോവിഡ് മരണങ്ങൾ വൻ തോതിൽ മറച്ചുവയ്‌ക്കുന്നു; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE