തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. സന്ദീപ് നായരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നാണ് 2 ദിവസം ചോദ്യം ചെയ്യാനുള്ള അനുമതി നൽകികൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സന്ദീപ് നായർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇഡിക്ക് എതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്‌റ്റർ ചെയ്‌തത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ചാണ് സന്ദീപ് നായർ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇഡിക്ക് എതിരെ കേസെടുത്തത്.
Read also : ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി