കോഴിക്കോട്: ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണില്‍ എലത്തൂര്‍ പോലീസ് കോവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. പ്രദേശത്തെ വ്യാപാരികളും നാട്ടുകാരുമാണ് പോലീസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.
ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ഒന്നാം ഡിവിഷനില്‍ ഉള്‍പ്പെട്ട എലത്തൂര്‍ സ്‌റ്റേഷനില്‍ നിയമം ലംഘിച്ച് ആളെ കൂട്ടിയെന്നാണ് പരാതിയിലെ ആരോപണം. സ്‌റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി നവീകരിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ നിരവധി പേര്‍ സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയെന്ന് പരാതിയിൽ പറയുന്നു.
ലേല നടപടികള്‍ കഴിയും വരെ സ്‌റ്റേഷന് അകത്തും പുറത്തുമായി കരാറുകാര്‍ തടിച്ചുകൂടിയിരുന്നു. കോവിഡ് കേസുകൾ കൂടിയ മേഖലയില്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും പുറത്തിറങ്ങുന്നതിനും സ്‌ഥാപനങ്ങള്‍ തുറക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിൽ പോലീസ് നിയമം ലംഘിക്കുന്നത് പ്രതിഷേധാര്‍ഹം ആണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Malabar News: അര്‍ബൻ സഹകരണ ബാങ്ക് കോഴ; രണ്ട് നേതാക്കളെ സസ്‌പെൻഡ് ചെയ്‌ത് കോൺഗ്രസ്