തിരൂർ: ജ്വല്ലറി ഉടമയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം ഇനിയും കണ്ടെത്താനായില്ല. മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തുന്നതിൽ അനാസ്‌ഥയെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം തിരൂരങ്ങാടി ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്‌ച വൈകിട്ടാണ് തിരൂരിലെ രത്‌ന ജ്വല്ലറി ഉടമയായ ധനഞ്‌ജയനെ (ഉണ്ണി – 45) ചില്ലടച്ചിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടം കക്കയത്ത് വാടകവീട്ടിൽ താമസിച്ചു വന്ന ധനഞ്‌ജയനെ തൃക്കണ്ടിയൂരിലെ തറവാടിനോടു ചേർന്ന, വീടുവെക്കാൻ കല്ലിറക്കിയ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു എങ്കിലും ഇവിടെ മോർച്ചറിയും പോസ്‌റ്റുമോർട്ടം മുറിയും അടച്ചു പൂട്ടിയതിനാൽ തിരൂരങ്ങാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ പോസ്‌റ്റുമോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്‌ടർ നിർദേശിച്ചത്. ഇനി ചൊവ്വാഴ്‌ചയേ പോസ്‌റ്റുമോർട്ടം നടക്കൂ എന്നാണ് അധികൃതർ പറയുന്നത്.
Malabar News: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിൽ പരിശോധന ഇന്ന് മുതൽ