ബെവ്‌കോയുടെ മദ്യശാലകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം

By Staff Reporter, Malabar News
Excise to prevent crowds in front of bars; Strict restrictions
Representational Image
Ajwa Travels

തിരുവനന്തപുരം: ബിവറജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സ്‌) സേവനം ആരംഭിക്കാൻ തീരുമാനം. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എം‍ഡി എസ് ശ്യാംസുന്ദർ ഐപിഎസ് പറഞ്ഞു. ആകെ 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോർപറേഷന് ഉള്ളത്. ഇതിൽ 95 ഷോപ്പുകൾ സെൽഫ് സർവീസ്-പ്രീമിയം ഷോപ്പുകളാണ്.

ആദ്യം ഇവിടെ പദ്ധതി നടപ്പിലാക്കിയശേഷം എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. മദ്യം വാങ്ങുമ്പോൾ ചില്ലറ തിരികെ കൊടുക്കാതെയുള്ള തട്ടിപ്പുകൾ നടക്കുന്നതായി നിരവധി പരാതികൾ ബെവ്കോ ആസ്‌ഥാനത്ത് ലഭിച്ചിരുന്നു. പരാതികളിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് യുപിഐ സേവനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് യുപിഐ വികസിപ്പിച്ചത്. ഏകീകൃത പേമെന്റ് ഇന്റർഫേസ് എന്നത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ളിക്കേഷനിലേക്ക് ഉൾപ്പെടുത്തുന്ന സംവിധാനമാണ്. യുപിഐ ശൃംഖലയിൽ 270ൽ അധികം ബാങ്കുകളുടെ സേവനമാണ് ലഭ്യമാകുക.

Read Also: നോർക്കയുടെ പ്രവാസി സംരംഭകത്വ പദ്ധതി; 30 ലക്ഷം വരെ വായ്‌പക്ക് അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE