തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ പത്ത് കെഎസ്‌യു പ്രവർത്തകർ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും. ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത രണ്ടു കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചു. മറ്റൊരു കേസിൽ ജാമ്യഹരജി നാളെ കോടതി പരിഗണിക്കും.
നവകേരള സദസിന്റെ അടക്കം ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചതിനെതിരെ വികെ പ്രശാന്ത് എംഎൽഎ നൽകിയ പരാതിയിലാണ് ഒരു കേസെടുത്തത്. ഇതിലാണ് ഇന്ന് ജാമ്യം അനുവദിച്ചത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് മറ്റൊരു കേസ് രജിസ്‌റ്റർ ചെയ്‌തത്. ഈ കേസിലെ ജാമ്യഹരജികൾ കോടതി നാളെ പരിഗണിക്കും.
ഇന്ന് ജാമ്യഹരജി പരിഗണിക്കുന്നതിനിടെ വികെ പ്രശാന്ത് എംഎൽക്കെതിരെ കേസെടുക്കണമെന്ന് കെഎസ്‌യു പ്രവർത്തകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരള ഹൈക്കോടതി നിരോധിച്ച ഫ്‌ളക്‌സ് ബോർഡുകൾ പൊതുനിരത്തിൽ സ്‌ഥാപിച്ച എംഎൽഎക്കെതിരെ കേസെടുക്കണമെന്നാണ് ഇവർ കോടതിയിൽ വാദിച്ചത്.
Most Read| പ്രതിഷേധം കടുക്കുന്നു; പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകി ബജ്‌രംഗ് പുനിയ