ആലപ്പുഴ: ഡ്യൂട്ടിക്കെത്താത്ത പോളിംഗ് ഓഫീസർക്കെതിരെ നടപടിക്ക് നിർദേശം. കുട്ടനാട് തലവടി 130ആം ബൂത്തിലെ പോളിംഗ് ഓഫീസർ ജോജോ അലക്‌സിനെതിരെയാണ് അധികൃതർ നടപടിക്ക് നിർദേശം നൽകിയത്. ഡ്യൂട്ടിക്ക് ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങിയതാണ് കാരണം.
പോളിംഗ് ഓഫീസറെ ഡ്യൂട്ടി സ്‌ഥലത്ത് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇയാളെ വീട്ടിൽ കണ്ടെത്തിയത്. അതേസമയം ബൂത്തിൽ പോളിംഗ് തടസമില്ലാതെ തുടരുന്നുണ്ട്. ജോജോ അലക്‌സിന് പകരം റിസർവ് ഉദ്യോഗസ്‌ഥനെ വെച്ചാണ് ഇവിടെ പോളിംഗ് പുരോഗമിക്കുന്നത്.
Read Also: ജസ്‌റ്റിസ് എൻവി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്; ഉത്തരവിറങ്ങി