ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം തൊഴിലാളികൾക്ക് നൽകരുത്; അബുദാബി

By Team Member, Malabar News
Do not Give More Than 2 Hours Of Overtime A Day To Employees in Abu Dhabi
Ajwa Travels

അബുദാബി: ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നൽകരുതെന്ന് വ്യക്‌തമാക്കി അബുദാബി മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം. കൂടാതെ മൂന്നാഴ്ചയിൽ ഓവർടൈം ഉൾപ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്‌ഥ. അതായത് ആഴ്‌ചയിൽ 48 മണിക്കൂറാണ് ഓവർടൈം ഉൾപ്പടെ തൊഴിലാളികൾക്ക് അനുവദിച്ചിരിക്കുന്ന പ്രവൃത്തിസമയം.

അധിക ജോലി നൽകുന്ന സാഹചര്യത്തിൽ അടിസ്‌ഥാന ശമ്പളം കണക്കാക്കി അധിക വേതനവും നൽകണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടിസ്‌ഥാന ശമ്പളത്തിന്റെ 25 ശതമാനത്തിൽ കുറയാത്ത തുകയാണ് ഓവർടൈമിന് നൽകേണ്ടത്.

വ്യാപാര കേന്ദ്രങ്ങൾ, ഹോട്ടൽ, കാന്റീൻ, സെക്യൂരിറ്റി സ്‌ഥാപനങ്ങൾ  എന്നിവിടങ്ങളിലൊഴികെ ഏതെങ്കിലും ദിവസം അധികം പണിയെടുപ്പിച്ചാൽ മറ്റു ദിവസങ്ങളിൽ ജോലി കുറച്ചു നൽകി തൊഴിൽ സമയം ക്രമീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കൂടാതെ അവധി ദിവസം ജോലി ചെയ്യേണ്ടിവന്നാൽ മറ്റൊരു ദിവസം അവധി നൽകണമെന്നും, തൊഴിലാളിയുടെ 2 ദിവസത്തെ അവധി ഒഴിവാക്കി ജോലി ചെയ്യിക്കരുതെന്നും നിർദ്ദേശമുണ്ട്.

Read also: കെഎസ്ഇബി തർക്കം; ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തും- മന്ത്രി കെ കൃഷ്‌ണൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE