ടൈം മാഗസിന്റെ ലോകത്തിലെ മികച്ച സ്‌ഥലങ്ങളുടെ പട്ടികയിൽ ഇടംനേടി ദോഹ

By Team Member, Malabar News
Doha Is one Of The Place In The Worids Greatest Places Of 2022 By Time Magazine

ദോഹ: ടൈം മാഗസിന്റെ ലോകത്തിലെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ദോഹയും ഇടം നേടി. 50 സ്‌ഥലങ്ങളുടെ പട്ടികയിലാണ് ഖത്തറിലെ ദോഹ ഇടം നേടിയത്. നവംബറിൽ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. അതിനിടയിലാണ് ദോഹയ്‌ക്ക്‌ ഈ നേട്ടവും സ്വന്തമാക്കാൻ സാധിച്ചത്.

കൂടാതെ കാണികളെ വരവേൽക്കാനുള്ള താമസ, യാത്രാ തയാറെടുപ്പുകളും മാഗസിൻ വിശദമാക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിന്ന് ദോഹ കൂടാതെ യുഎഇയുടെ റാസൽഖൈമയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അത്യാകർഷകങ്ങളായ അമ്യൂസ്‌മെന്റ് പാർക്കുകളുടെ കേന്ദ്രമെന്ന നിലയിലാണ് റാസൽഖൈമ ഈ നേട്ടം സ്വന്തമാക്കിയത്.

Read also: രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE