റിയാദ്: സൗദിയിൽ പെട്രോളിയം സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ 4.40ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്.
ആക്രമണത്തില്‍ റിഫൈനറിയില്‍ നേരിയ തോതിലുള്ള അഗ്‌നിബാധയുണ്ടായി. എന്നാൽ ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കി. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. റിഫൈനറിയുടെ പ്രവര്‍ത്തനത്തെയോ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണത്തെയോ ഡ്രോണ്‍ ആക്രമണം ബാധിച്ചിട്ടില്ലെന്നും റിപ്പോർട് വ്യക്‌തമാക്കുന്നു.
ആക്രമണത്തെ സൗദി അറേബ്യ ശക്‌തമായി അപലപിക്കുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ തന്ത്രപ്രധാന സ്‌ഥാപനങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ആവര്‍ത്തിച്ച് നടത്തുന്ന ഇത്തരം ഭീകരാക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, ആഗോള തലത്തില്‍ ഊര്‍ജ വിതരണ സ്‌ഥിരതയെയും സുരക്ഷയെയും ഇതുവഴി ആഗോള സമ്പദ് വ്യവസ്‌ഥയിൽ പ്രതികൂല സ്വാധീനം ചെലുത്താനുമാണ് ഉന്നംവെക്കുന്നത്.
ഇത്തരം നശീകരണ, ഭീകരാക്രണങ്ങള്‍ക്കെതിരെ ലോക രാജ്യങ്ങളും സംഘടനകളും ശക്‌തമായി നിലയുറപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെയും അവരെ പിന്തുണക്കുന്നവരെയും തടയുകയും വേണമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഊര്‍ജ മന്ത്രാലയം സൂചന നല്‍കിയിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സൗദി അറേബ്യക്കു നേരെ ആവര്‍ത്തിച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; പ്രതി മാര്‍ട്ടിന്‍ ആന്റണി ജയില്‍ മോചിതനായി