ഇഐഎ കരട് വിജ്ഞാപനം: അഭിപ്രായമറിയിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

By Desk Reporter, Malabar News
EIA 2020 report_2020 Aug 10
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ 2020) കരട് വിജ്ഞാപനം രാജ്യം മുഴുവൻ ചർച്ചയായികൊണ്ടിരിക്കുന്നു. പൊതുജനങ്ങൾക്ക് ഇതിൽ പരാതിപ്പെടാനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുമുള്ള അവസരം നാളെയോടെ അവസാനിക്കും.
ആഗസ്റ്റ് 11 വരെയാണ് സമയപരിധി എന്നിരിക്കെ ജനങ്ങളിലേക്ക് ഇതെത്താൻ ഒരുപാട് വൈകി എന്നത് തന്നെയാണ് യാഥാർത്ഥ്യം.രാജ്യത്തെ വ്യവസായ ശാലകളിലും വൻകിട ഫാക്ടറികളിലും അപകടങ്ങൾ തുടർക്കഥയാകുമ്പോൾ, പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ ഈ കരടിനുള്ള പ്രാധാന്യം വളരെയേറെയാണ്.നിലവിലുള്ള ഇഐഎ 2006 റദ്ദ് ചെയ്തുകൊണ്ട് പ്രാബല്യത്തിൽ കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന പുതിയ കരടിൽ വലിയ ആശങ്കകളാണ് ജനങ്ങൾ പങ്കുവെയ്ക്കുന്നത്.
ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ സംരഭങ്ങൾ, മാലിന്യസംസ്‌കരണ പ്ലാന്റുകൾ എന്നിവയെ നിലവിലെ പരിസ്ഥിതി ആഘാത പഠനം, പൊതുജന അഭിപ്രായങ്ങൾ തേടുക എന്നീ നടപടിക്രമങ്ങളിൽ നിലനിർത്തിയും മറ്റു പദ്ധതികളെ ( കാറ്റഗറി ബി2 ) ഇത്തരം ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കിയുമാണ് പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, കടലിലെയും കരയിലെയും എണ്ണ പര്യവേക്ഷണം, 2000 മുതൽ 10000 ഹെക്റ്റർ ഭൂമിവരെ ഉൾപ്പെടുന്ന ജലസേചന പദ്ധതികൾ, ധാതുഖനികൾ, ഫർണസ് യുണിറ്റുകൾ, ചെറുതും വലുതുമായ സിമെന്റ് നിർമ്മാണ കേന്ദ്രങ്ങൾ, ആസിഡ് ഫാക്ടറികൾ ( ഫോസ്ഫോറിക്, അമോണിയ ഒഴികെ ), ഇടത്തരം പെയിന്റ് നിർമ്മാണയൂണിറ്റുകൾ, 25 മുതൽ 100 കിലോമീറ്റർ വരെയുള്ള റോഡുകൾ, ജൈവസംരക്ഷണമേഖലകളിലെ റോപ്പ് വേ നിർമ്മാണം തുടങ്ങിയവയെ ഈ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതുമൂലം പുതുതായി ആരംഭിക്കുന്ന വ്യവസായ ശാലകൾ ഉൾപ്പെടെയുള്ളവയ്ക്ക് മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ലാതെയാവും.
ഇത്തരത്തിൽ കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനും, അവരുടെ ലാഭം വർദ്ധിപ്പിക്കാനും വേണ്ടി പുറത്തിറക്കിയതാണ് പുതിയ കരട് എന്നാരോപിച്ച് തമിഴ്നാട്ടിൽ ഉൾപ്പെടെ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു.
വിശാഖപട്ടണത്തും തൂത്തുക്കുടിയിലുമുണ്ടായ ദുരന്തങ്ങളിൽ പാഠമുൾക്കൊള്ളാതെ പ്രകൃതിയേയും മനുഷ്യനെയും ഒരുപോലെ നശിപ്പിക്കാൻ കെൽപ്പുള്ള ഇത്തരം നടപടികൾ ജനദ്രോഹവും തികഞ്ഞ നിരുത്തരാവാദപരവുമാണെന്നാണ് ഉയരുന്ന ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE