ചണ്ഡീഗഢ്: പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, 1 മണി വരെ 34.10 ശതമാനത്തോളമാണ് പോളിങ്. പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. അരവിന്ദ് കെജ്‌രിവാളിന് ഖലിസ്‌ഥാനുമായും ഖലിസ്‌ഥാനികളുമായുള്ള ബന്ധം പഞ്ചാബിന് ദോഷണമാണെന്നായിരുന്നു ചന്നിയുടെ പരാമർശം.
പഞ്ചാബില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. പട്യാലയിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനിടെ വോട്ടർമാരെ സ്വാധീനിച്ചെന്നാരോപിച്ച് മോഗയിലെ പോളിങ് ബൂത്തുകൾ സന്ദർശിക്കുന്നതിൽ നിന്ന് സോനു സൂദിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. മുഴുവൻ നിയമസഭാ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. 117 മണ്ഡലങ്ങളിലായി 1304 സ്‌ഥാനാർഥികളാണ് പഞ്ചാബിൽ ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശില്‍ 1 മണി വരെ 35.8 % പോളിങ് രേഖപ്പെടുത്തി, ഇരട്ട ശക്‌തിയുള്ള ബിജെപി സർക്കാരിന് കീഴിൽ എല്ലാ മാസവും വിവിധ ഇനങ്ങളടങ്ങിയ ‘ഇരട്ട ഡോസ്’ റേഷൻ ജനങ്ങിലെത്തുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പണ്ട് എസ്‌പി ആളുകളെ പട്ടിണി കിടന്ന് മരിക്കാൻ വിടുകയായിരുന്നുവെന്നും യോഗി ആരോപിച്ചു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. യുപിയിലെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മൽസര രംഗത്തുള്ളത് 627 സ്‌ഥാനാർഥികളാണ്. ഹത്രാസ്, ഫിറോസാബാദ്, ഇറ്റ, കസ്‌ഗഞ്ച്, മെയിന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, ഔറാരിയ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലാവുന്‍, ജാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലികളിലാണ് വോട്ടെടുപ്പ് നടക്കുക.
Most Read: ബാലുശ്ശേരിയിൽ നവവധു മരിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു