തൊഴിലുറപ്പ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം

By News Desk, Malabar News
Employment Guarantee Scheme will be extended to more areas; Government directive
Ajwa Travels

കൊച്ചി: മഹാത്‌മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ നിർദ്ദേശം. നിലവിൽ തൊഴിലുറപ്പ് പ്രവർത്തി നടപ്പാക്കുന്ന മേഖലകളിൽ തന്നെ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യാം. ലൈഫ് ഭവന നിർമാണത്തിന് 90 ദിവസത്തെ അവിദഗ്‌ധ കായിക തൊഴിൽ നൽകൽ, സർക്കാർ സ്‌കൂളുകളുടെ ചുറ്റുമതിൽ, പാചകപ്പുര, ഭക്ഷണഹാൾ, ശൗചാലയം, കളിസ്‌ഥലം തുടങ്ങി വിദ്യാഭ്യാസ വകുപ്പിലെ പ്രവർത്തികൾ ഏറ്റെടുക്കൽ, ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിൽ കമ്പോസ്‌റ്റ് പിറ്റ്, സോക്‌പിറ്റ് എന്നിവ സ്‌ഥാപിക്കുന്നതിലും മറ്റ് ശുചീകരണ പ്രവർത്തികളിലും ഉൾപ്പെടുത്തൽ തുടങ്ങിയവയെല്ലാം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താം.

നവകേരള പദ്ധതിയുമായി സംയോജിച്ച് പ്രവർത്തിക്കൽ, ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പാർക്കുകൾ, കണ്ടൽ ദ്വീപുകൾ, മുളങ്കാടുകൾ എന്നിവയുടെ നിർമാണ പ്രവർത്തി, പാതയോരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ, ഫാം ടൂറിസത്തിൽ മാതൃക പ്രദർശന ഫാമുകൾ വികസിപ്പിക്കാൻ എന്നിവയും ഉൾപ്പെടുത്തുന്നുണ്ട്.

വനം, വന്യജീവി വകുപ്പിന് കീഴിൽ വനത്തിലെ ജലസംരക്ഷണം, വനവൽക്കരണം, നഴ്‌സറികൾ ആരംഭിക്കൽ, ആദിവാസി ഭൂമിയിൽ ഭൂവികസനം, വനപാത നിർമാണം, കോളനികളുടെ അടിസ്‌ഥാന സൗകര്യ വികസനം സാധ്യമാക്കൽ എന്നിവക്കും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാമെന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു.

2022- 23 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബജറ്റ്, വാർഷിക കർമപദ്ധതി എന്നിവ രൂപവൽകരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഇവ വ്യക്‌തമാക്കിയിരിക്കുന്നത്. അടുത്ത വർഷത്തേക്കുള്ള തൊഴിൽ ദിനങ്ങളുടെ ആവശ്യകതയും പ്രവർത്തികളുടെ പട്ടികയും ഉൾപ്പെടുന്ന ലേബർ ബജറ്റ് അടിയന്തരമായി തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.

Also Read: മോഫിയയുടെ ആത്‍മഹത്യ; നീതി തേടി കുടുംബം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE