വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ജർമനിയിൽ

By Staff Reporter, Malabar News
Foreign Minister in Sri Lanka; More support may be discussed
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും. ജർമൻ വിദേശകാര്യ മന്ത്രിയുമായും മറ്റ് പ്രതിനിധികളുമായും കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.

ഇന്തോ-പസഫിക് വിഷയം, ആസാദി കാ അമൃത് മഹോൽസവ് എന്നിവയുമായി ബന്ധപ്പെട്ടും എസ് ജയശങ്കർ ചർച്ച നടത്തും. രണ്ട് ദിവസത്തേക്കാണ് ജർമനിയിലുണ്ടാകുക. അതിന് ശേഷം ഫെബ്രുവരി 20നാണ് വിദേശകാര്യമന്ത്രി പാരീസിലെത്തുന്നത്.

അവിടെ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഫ്രഞ്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം സംസാരിക്കും. വിവിധ പരിപാടികൾക്കായി മൂന്ന് ദിവസമാണ് വിദേശകാര്യ മന്ത്രി ഫ്രാൻസിലുണ്ടാകുക.

Read Also: വിവാഹവാർത്തക്ക് പിന്നാലെ മേയർ ആര്യയ്‌ക്ക് നേരെ സൈബർ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE