വ്യാജ വീഡിയോ പ്രചാരണം തോൽവി ഭയന്ന്; പിന്നിൽ ഗൂഢാലോചനയെന്ന് കോടിയേരി ബാലകൃഷ്‌ണൻ

By Trainee Reporter, Malabar News
Kodiyeri-Balakrishnan
Ajwa Travels

എറണാകുളം:  തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്‌ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. തോൽവി ഭയന്നാണ് യുഡിഎഫ് വ്യാജ പ്രചാരണവുമായി ഇറങ്ങിയതെന്ന് കോടിയേറി പറഞ്ഞു.

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത മോശം പ്രചാരണമാണ് തൃക്കാക്കരയിൽ യുഡിഎഫ് നടത്തിയിരിക്കുന്നത്. തൃക്കാക്കരയിൽ ഇടതുമുന്നണിയുടെ വിജയം ഉറപ്പായി കഴിഞ്ഞെന്നും കോടിയേരി പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയിൽ വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ലെന്ന് കോടിയേരി വിലയിരുത്തി.

അന്ന് എൽഡിഎഫിന്റെ പല വോട്ടർമാരും വോട്ടെടുപ്പിന് എത്തിയില്ല. ഉപതിരഞ്ഞെടുപ്പിലെ കനത്ത പോളിങ് ശതമാനം എൽഡിഎഫിന്റെ വിജയം ഉറപ്പിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു. അതിനിടെ, തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വോട്ടിംഗ് ആരംഭിച്ച് 4 മണിക്കൂർ പിന്നിടുമ്പോൾ 32 പോളിംഗ് ശതമാനം പിന്നിട്ടു. രാവിലെ 7 മണിക്ക് വോട്ടിംഗ് ആരംഭിച്ചത് മുതൽ എല്ലാ ബൂത്തുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

Most Read: എസ്എസ്എൽസി, ഹയർസെക്കഡറി ഫലം ജൂൺ 10നും 12നും പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE