സംസ്‌ഥാനത്ത് സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും

By Team Member, Malabar News
film theater
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും. രാത്രി ഏഴരയോടെ തിയേറ്ററുകൾ അടക്കണമെന്ന നിർദേശം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. നിലവിൽ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ അടച്ചിടണമോ, വേണ്ടയോ എന്ന കാര്യത്തിലും യോഗത്തിൽ തീരുമാനം എടുക്കും.

രാത്രി 9 മണി മുതൽ രാത്രി കർഫ്യൂ ആരംഭിച്ചതോടെ സെക്കന്റ് ഷോ ഇല്ലാതായതും, ഏഴരയോടെ തിയേറ്ററുകൾ അടക്കണമെന്ന നിർദേശം ലഭിച്ചതോടെയും, ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റി വച്ചേക്കും. ഇക്കാര്യങ്ങളിലും സിനിമ സംഘടനകൾ യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.

നിലവിൽ സംസ്‌ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. പൊതു ഗതാഗതത്തെയും, ചരക്കു നീക്കത്തെയും കര്‍ഫ്യൂ ബാധിക്കില്ലെങ്കിലും, രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ , മാദ്ധ്യമ പ്രവര്‍ത്തകര്‍, പാല്‍-പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍, മെഡിക്കല്‍ സ്‌റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍, എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. കൂടാതെ കര്‍ഫ്യൂ ലംഘിക്കുന്ന ആളുകൾ കേസ് ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also : രാജ്യത്ത് പ്രതിദിന മരണസംഖ്യയിൽ ഉയർച്ച; 24 മണിക്കൂറിൽ 2,59,170 രോഗികൾ, 1,761 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE