ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു

By News Desk, Malabar News
MalabarNews_bridge collapse in MP
മധ്യപ്രദേശില്‍ ഉത്ഘാടനം കഴിയുന്നതിന് മുന്‍പ് തകര്‍ന്നു വീണ പാലം
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു. 2018 ല്‍ നിര്‍മ്മാണം തുടങ്ങിയ പാലം കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട ദിവസം തന്നെയാണ് തകര്‍ന്നു വീണത്.

‘പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.12 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. ഓഗസ്റ്റ് 30ന് നിര്‍മ്മാണം പൂര്‍ത്തികരിക്കണം എന്നായിരുന്നു കരാര്‍. എന്നാല്‍ അതിന് മുന്‍പ് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ഉദ്ഘാടനം നടത്താതെ പാലം യാത്രക്കായി തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.

മൂന്നു ദിവസമായി മധ്യപ്രദേശിന്റെ പലഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭീംഗഢ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെ പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു. ശക്തമായ ഒഴുക്കില്‍ പാലത്തിന്റെ തൂണ്‍ തകര്‍ന്ന് സ്ലാബ് നിലംപൊത്തി. നിര്‍മ്മാണത്തിലെ ന്യൂനതകള്‍ കാരണമല്ല, കനത്ത മഴയാണ് പാലം തകരാന്‍ കാരണമെന്ന് പദ്ധതിയുടെ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE