അബുദാബി: ആഗോളതലത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
യുഎഇ ദേശീയദിനം, സ്‌മാരക ദിനം പ്രമാണിച്ച് 4 ദിവസത്തെ അവധിക്ക് പുറമേ ശൈത്യകാല അവധിക്കായി ഡിസംബർ 9 മുതൽ 3 ആഴ്‌ചത്തേക്ക് സ്‌കൂളുകൾ അടക്കുന്നതോടെ വിദേശയാത്ര വർധിക്കാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ വാക്‌സിൻ എടുത്ത ആളുകൾക്ക് വിദേശയാത്ര അനുവദനീയമാണെങ്കിലും ജാഗ്രത വേണമെന്ന് അധികൃതർ വ്യക്‌തമാക്കി.
അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ച രാജ്യങ്ങളിൽ കോവിഡ് കൂടുതലാണെങ്കിൽ യാത്ര റദ്ദാക്കുകയോ സുരക്ഷിതമായ മറ്റ് രാജ്യം തിരഞ്ഞെടുക്കുകയോ വേണം. കൂടാതെ വിദേശയാത്ര ഒഴിവാക്കാനാകാത്തവർ ആ രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും അധികൃതർ അറിയിച്ചു.
Read also: കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു