കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹമായി ഒന്നുമില്ലെന്ന് എറണാകുളം എഎസ്‌പി. കൊച്ചിയിലെ ഹോട്ടലുടമ റോയി വയലാട്ടാണ് പോലീസ് ആവശ്യപ്പെട്ടത് പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയത്.
റോയി വയലാട്ടിനെയും പോലീസ് ചോദ്യം ചെയ്‌തു. ഏഴ് മണിക്കൂറോളമാണ് റോയിയെ പോലീസ് ചോദ്യം ചെയ്‌തത്. ഡിജെ പാര്‍ട്ടിയുടേത് ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലുടമ ഇന്ന് ഹാജരാക്കിയവയില്‍ ഉണ്ട്. എന്നാൽ ദുരൂഹമായി ഇതിൽ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.
അതേസമയം ചില തര്‍ക്കങ്ങള്‍ നടന്നതായി പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതുസംബന്ധിച്ച് കൂടുതല്‍ പരിശോധന പോലീസ് നടത്തും. മരിച്ച മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു.
അപകടത്തിനു ശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
Read Also: സ്‌ത്രീകളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘നിർഭയ’; പദ്ധതി ഉടൻ തുടങ്ങുമെന്ന് മന്ത്രി