തൃശൂർ: കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ ഭാര്യയും ഭർത്താവും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിനുള്ളില്‍ വിഷവാതകം നിറച്ച് കുടുംബം ആത്‍മഹത്യ ചെയ്‌തതാണെന്നാണ് വിവരം. വീടിനകത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്‍മഹത്യാ കുറിപ്പില്‍ പറയുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാതായതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
Most Read: നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫ്; ഇഷ്‌ടമുള്ളവരെ നിയമിക്കാൻ ഉത്തരവ്