ദേവസ്വം സബ്‌സിഡിയില്ല; ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് നിർത്തലാക്കി

By News Desk, Malabar News
free mess of policemen on Sabarimala duty has been stopped
Representational Image
Ajwa Travels

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് സൗകര്യം റദ്ദാക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദേവസ്വം ബോർഡിൽ നിന്ന് മെസ് സബ്‌സിഡി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് മെസ് ഓഫീസർ പുറത്തിറക്കിയിട്ടുണ്ട്.

ശബരിമല തീർഥാടന കാലത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഏറെ ആശ്വാസമായിരുന്നു സൗജന്യ മെസ് സൗകര്യം. 2011 മുതൽ 2019 വരെ പോലീസിന്റെ മെസിന് സർക്കാർ നേരിട്ടാണ് സബ്‌സിഡി നൽകിയിരുന്നത്. സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി, മണിയാർ എന്നിവിടങ്ങളുണ്ടായിരുന്ന സൗജന്യ ഭക്ഷണശാല സംവിധാനമാണ് നിർത്തലാക്കിയത്. ഇതോടെ ഭക്ഷണത്തിനുള്ള തുക സേനാംഗങ്ങൾ തന്നെ നൽകേണ്ടി വരും.

Also Read: പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിൽ

സൗജന്യ മെസ് 2011ൽ ആദ്യമായി അനുവദിച്ചപ്പോൾ 85 ലക്ഷം രൂപയായിരുന്നു സബ്‌സിഡി. 2019ൽ ഇത് ഒരു കോടി രൂപയോളമായി ഉയർത്തുകയും ചെയ്‌തിരുന്നു. കോവിഡിന്റെ പേരിൽ മെസ് നിർത്തലാക്കിയതിൽ പോലീസ് സേനക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE