സ്‌ത്രീകൾക്ക് സൗജന്യ ചികിൽസ, മാസശമ്പളം; കമൽഹാസന്റെ വാഗ്‌ദാനം

By News Desk, Malabar News
Free treatment for women, monthly salary; Kamal Haasan's promise

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്‌ത്രീകൾക്കായി വമ്പൻ പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്‌ദാനവുമായി നടൻ കമൽഹാസൻ. അധികാരത്തിൽ എത്തിയാൽ എല്ലാ സ്‌ത്രീകൾക്കും സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വീട് നിർമിച്ച് നൽകുമെന്നും എല്ലാ ഗ്രാമങ്ങളിലും തൊഴിലധിഷ്‌ഠിത ക്‌ളാസുകൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. കൂടാതെ, യൂണിഫോം തസ്‌തികയിൽ 50 ശതമാനം സംവരണം ഉറപ്പാക്കും. പൊതുവിതരണ സംവിധാനത്തിലൂടെ സാനിട്ടറി നാപ്‌കിൻ വിതരണം ചെയ്യും. എല്ലാ വീട്ടമ്മമാർക്കും മാസശമ്പളം നൽകുമെന്നും കമൽഹാസൻ പറഞ്ഞു.

മറ്റ് രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്‌തമായുള്ള കമൽഹാസന്റെ സ്‌ത്രീ സൗഹൃദ പ്രഖ്യാപനങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ‘

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആലന്തൂർ, കോയമ്പത്തൂർ എന്നീ മണ്ഡലങ്ങളിലാണ് കമൽഹാസൻ മൽസരിക്കാൻ ഒരുങ്ങുന്നത്. അതേസമയം, സീറ്റുവിഭജനത്തിന്റെ പേരിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ കമൽഹാസൻ കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്‌തിരുന്നു.

Also Read: ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ആയുധം; കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ല; തോമസ് ഐസക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE