ന്യൂഡെൽഹി: ഇന്ധന വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്‌സഭ തള്ളി. എല്ലാ ദിവസവും പെട്രോളിനും ഡീസലിനും വില കുട്ടുന്ന ഗുരുതര സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സഭയിൽ കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി.
ചർച്ചയ്‌ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ലോക്‌സഭയിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. എന്നാൽ സഭ തടസപ്പെടുത്തുന്ന നടപടിയിലേക്ക് ഇന്ന് പ്രതിപക്ഷം നീങ്ങിയില്ല. തിങ്കളാഴ്‌ചയും ഇതേ വിഷയം സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വർധിച്ചു. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചത്. നാല് മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടിവെച്ചു ഉയരുകയാണ്.
Read Also: ബംഗാളിലെ അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി