കൽപറ്റ: ‘മെഹൻഗായ് മുക്‌ത് ഭാരത് അഭിയാൻ’ (വിലക്കയറ്റമില്ലാത്ത ഇന്ത്യ) പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പാചകവാതകം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധനക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സിവിൽ സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. കാളവണ്ടി യുഗത്തെ ഓർമിപ്പിക്കും വിധം പ്രതീകാത്‌മകമായി കാളവണ്ടിയും പഴയ മോട്ടർ കാറും കെട്ടിവലിച്ചായിരുന്നു മാർച്ച്.
കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉൽഘാടനം ചെയ്‌തു. ഡിസിസി പ്രസിഡന്റ് എൻഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാം, ഐസി ബാലകൃഷ്‌ണൻ എംഎൽഎ, നേതാക്കളായ കെഎൽ പൗലോസ്, പികെ ജയലക്ഷ്‍മി, എൻകെ വർഗീസ്, പിപി ആലി, ടിജെ ഐസക്, എംഎ ജോസഫ്, മംഗലശ്ശേരി മാധവൻ, എൻഎം വിജയൻ, ഡിപി രാജശേഖരൻ, പിഎം സുധാകരൻ, മാണി ഫ്രാൻസിസ്, ബിനു തോമസ്, മോയിൻ കടവൻ, എംജി ബിജു, ജി വിജയമ്മ എന്നിവർ പ്രസംഗിച്ചു.
Most Read: സ്‌ത്രീധന സമ്പ്രദായത്തെ പിന്തുണച്ച് നഴ്‌സിങ് പുസ്‌തകം; വിമർശനം ശക്‌തം