ഇന്ധനക്ഷാമം രൂക്ഷം; സ്‌കൂളുകൾ അടച്ചുപൂട്ടി ശ്രീലങ്ക, എല്ലാവർക്കും വർക്ക് ഫ്രം ഹോം

By News Desk, Malabar News
Ajwa Travels

കൊളംബോ: ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കുഴയുകയാണ് ശ്രീലങ്ക. പ്രതിസന്ധി നേരിടാൻ പലതരം നടപടികൾ രാജ്യത്ത് നടപ്പാക്കി വരികയാണ്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പെട്രോളിനായി വാഹന ഉടമകള്‍ക്ക് അധികൃതര്‍ തിങ്കളാഴ്‌ച ടോക്കണ്‍ അനുവദിച്ചു. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഭക്ഷണത്തിനും മരുന്നിനും ഇന്ധനത്തിനുമെല്ലാം പണം കണ്ടെത്താൻ നട്ടംതിരിയുകയാണ് ശ്രീലങ്കയിൽ ആകെ മൊത്തം വരുന്ന 22 മില്യൺ ജനത. വാണിജ്യ തലസ്‌ഥാനമായ കൊളംബോയിലും പരിസര പ്രദേശങ്ങളിലും ഒരാഴ്‌ചത്തേക്ക് സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ധനം ലാഭിക്കാനായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വർക്ക് ഫ്രം ഹോം ചെയ്യാൻ എല്ലാ ജീവനക്കാരോടും ആവശ്യപ്പെട്ടുകഴിഞ്ഞു.

വിദേശനാണ്യ കരുതല്‍ നിക്ഷേപം ഏറ്റവും താണനിലയിലായതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി. ഭക്ഷ്യക്കള്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്‌തുക്കളുടേയും ഇന്ധനത്തിന്റേയും ഇറക്കുമതിയെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. 9,000 ടണ്‍ ഡീസലും 6,000 ടണ്‍ പെട്രോളും നിലവില്‍ സംഭരണത്തിലുണ്ടെന്നും ഊർജമന്ത്രി കാഞ്ചന വിജെശേകെര ഞായറാഴ്‌ച അറിയിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ ഇന്ധന ഇറക്കുമതിയെ കുറിച്ച് ഇതുവരെ സൂചനകളില്ല. ഇതിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വീട്ടില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ ജീവനക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കൊളംബോയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകള്‍ക്ക് ഒരാഴ്‌ച അവധി നല്‍കിയിരിക്കുകയാണ്. പമ്പുകള്‍ക്ക് മുന്നിലെ നിരകള്‍ ദിനംപ്രതി നീളുകയാണ്. പൊതുഗതാഗതം, വൈദ്യുതി ഉൽപാദനം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവക്ക് ഇന്ധന വിതരണത്തില്‍ പ്രാഥമിക പരിഗണന നല്‍കുന്നതിനാല്‍ മറ്റ് മേഖലകള്‍ കടുത്ത ഇന്ധനക്ഷാമം അനുഭവിക്കുകയാണ്. തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഇന്ധനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE