‘ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എംടി വരേണ്ട’; വിമർശിച്ചു ജി സുധാകരൻ

കോഴിക്കോട് നടന്ന കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ) വേദിയിൽ ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി, മുഖ്യാതിഥിയായി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗമാണ് ചർച്ചയായത്.

By Trainee Reporter, Malabar News
G Sudhakaran
ജി സുധാകരന്‍
Ajwa Travels

ആലപ്പുഴ: രാഷ്‌ട്രീയത്തിലെ വ്യക്‌തി ആരാധനയെ വിമർശിച്ച എഴുത്തുകാരൻ എംടി വാസുദേവൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എംടി വരേണ്ടെന്ന് ജി സുധാകരൻ പറഞ്ഞു. കേരള പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി, ജില്ലാ വിദ്യാഭ്യാസ ഡയറക്‌ടറുടെ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു സുധാകരൻ.

എംടിയെ ഏറ്റുപറഞ്ഞു ചില സാഹിത്യകാരൻമാർ ഷോ കാണിക്കുന്നു. പറയുന്നതിൽ ആത്‌മാർഥതയില്ല. ചിലർക്ക് ഭയങ്കര ഇളക്കം. നേരിട്ട് പറയാതെ എംടി പറഞ്ഞതുകൊണ്ട് ഞങ്ങളും പറയുന്നു എന്ന മട്ടിൽ പ്രതികരിച്ച സാഹിത്യകാരൻമാർ കാണിച്ചത് ഭീരുത്വമാണെന്നും സുധാകരൻ വിമർശിച്ചു. എംടിക്ക് പിന്നാലെ എം മുകുന്ദൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ സുധാകരന്റെ വിമർശനം.

ഇടതുപക്ഷം ജനകീയ പ്രശ്‌നങ്ങളിൽ എടുത്തിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്. പ്രതിപക്ഷത്തിരുന്നാലും ഭരണത്തിലായാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭം നടത്തും. സമരവും ഭരണവും ഇഎംഎസ് പറഞ്ഞതാണ്. അതൊക്കെ എല്ലാവരും മറന്നുപോയോ? ഭരണം കൊണ്ട് മാത്രം ജനകീയ പ്രശ്‌നങ്ങൾ തീരില്ലാ എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം. അത് മാർക്‌സിസം ആണ്. പഠിച്ചവർക്കേ അറിയൂ. വായിച്ചു പഠിക്കണമെന്നും സുധാകരൻ പറഞ്ഞു.

ഇക്കാര്യത്തിൽ എംടി പറയേണ്ടതില്ല. അതൊക്കെ ഞാനും നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എംടി പറഞ്ഞപ്പോൾ മാത്രമെന്താ ഭയങ്കര ഇളക്കം? എംടി പറഞ്ഞതിനോട് ഞാൻ എന്തിനാ പ്രതികരിക്കുന്നത്? ഞാൻ 60 വർഷമായി എല്ലാ ദിവസവും പറഞ്ഞുകൊണ്ടിരിക്കുകയല്ലേ. അതിനോടൊന്നും അദ്ദേഹം പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന് തോന്നിയത് പറഞ്ഞു. ഉടനെ കേരളത്തിലെ സാഹിത്യകാരൻമാർ ഓരോരുത്തരും ഓരോന്ന് പറഞ്ഞു തുടങ്ങി. അതുതന്നെ ഭീരുത്വമാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

കോഴിക്കോട് നടന്ന കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ) വേദിയിൽ ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി, മുഖ്യാതിഥിയായി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗമാണ് ചർച്ചയായത്.

അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്‌ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞു.

Most Read| രാജ്യത്തിനെതിരെ പ്രചാരണം; നർഗേസ് മുഹമ്മദിക്ക് അധിക തടവ് വിധിച്ചു ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE