കൊച്ചി: സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുറയുന്നത്. ആഗോള വിപണിയില്‍ 1848.82 ഡോളറിലാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില. 1,873 ഡോളറിലായിരുന്ന നിരക്ക് വൈകിട്ട് 0.86% ഇടിവോടെ 1,850.59 ഡോളറിലെത്തിയിരുന്നു. വീണ്ടും ഇടിവ് തുടരുന്നതായി കാണാം.
കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും വിലക്കുറവിലാണ് കേരളത്തിലെ സ്വര്‍ണ വില ഇപ്പോള്‍. 22 കാരറ്റ് സ്വര്‍ണം പവന് കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 1,280 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് 240 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപയുടെ കുറവാണുണ്ടായത്. പവന് ഇന്ന് 42,680 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5,335 രൂപയായി. 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞു. ഗ്രാമിന് 4,413 രൂപയാണ് ഇന്നത്തെ വില. 25 രൂപയുടെ കുറവാണുണ്ടായത്.
സ്വർണ വില താഴുന്ന പ്രവണത കാണിച്ചു തുടങ്ങിയതോടെ സ്വർണം വാങ്ങാനിരുന്നവർ വീണ്ടും ആശയക്കുഴപ്പത്തിലാണ്. വില ഇനിയും താഴുമോന്ന് കാത്തിരിക്കണോ ഇപ്പോൾ വാങ്ങണോ എന്ന ചോദ്യത്തിന് വ്യക്‌തമായ ഉത്തരം നൽകാൻ സ്വർണ വ്യാപാര രംഗത്തുള്ളവർക്കും കഴിയാത്ത അവസ്‌ഥയാണ്. കഴിഞ്ഞ മെയ്‌മാസത്തിലും സമാനമായ അവസ്‌ഥ വിപണിയിൽ ഉണ്ടായിരുന്നു. അന്ന് പക്ഷെ ഒരുപവന് 44,560 രൂപയായിരുന്നു വില.
FILM | ‘തങ്കമണി’യുമായി ദിലീപ്; ചിത്രീകരണം പൂർത്തിയായി