ഗവർണറുടെ ചാൻസലർ സ്‌ഥാനം; ബില്ലുകളിൽ നിയമോപദേശം തേടും

By Trainee Reporter, Malabar News
Governor's Chancellor position: Bill in Assembly today
Ajwa Travels

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റാനുള്ള 2 ഭേദഗതി ബില്ലുകളിൽ നിയമോപദേശം തേടുമെന്ന് രാജ്ഭവൻ. ഇവ രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് വിടുന്നതിന് മുൻപ് ഗവർണർ നിയമോദേശം തേടും. നിയമസഭാ സമ്മേളനം അവസാനിച്ചു 10 ദിവസം ആയപ്പോഴാണ് സഭ പാസാക്കിയ വിവാദ സർവകലാശാല ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിന് എത്തുന്നത്.

തന്നെ ബാധിക്കുന്ന വിഷയം ആയതിനാൽ ഈ ബില്ലിൽ താൻ തീരുമാനം എടുക്കില്ലെന്നും രാഷ്‌ട്രപതിക്ക് വിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപ് അറിയിച്ചിരുന്നു. എന്നാൽ, ബിൽ എത്തിയ ശേഷം പരിശോധിച്ചിട്ട് പറയാം എന്ന നിലപാടാണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ബില്ലുകൾ രാഷ്‌ട്രപതിക്ക് വിടുന്നതിനുള്ള സാധ്യതകളാണ് നിയമ വിദഗ്‌ധരോട് ഗവർണർ ആരായുക.

സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല ഭേദഗതി ബിൽ ഇന്നലെയാണ് രാജ്ഭവനിലെത്തിയത്. ബിൽ ഗവർണറുടെ പരിഗണനക്കായി കൈമാറുകയായിരുന്നു. ഈ മാസം 13ന് ആണ് നിയമസഭ ബിൽ പാസാക്കിയത്. ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്‌പീക്കറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് ബില്ലിൽ വ്യവസ്‌ഥ ചെയ്യുന്നു.

ഈ മാസം 13ന് ആണ് നിയമസഭ ബിൽ പാസാക്കിയത്. ബില്ലിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക്പോര് നടന്നിരുന്നു. തുറന്ന ചർച്ചക്കിടെ വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ നിയമസഭാ സ്‍പീക്കർ എന്നിവർ അടങ്ങുന്ന സമിതി ആകാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായി.

Most Read: മിഷൻ വിജയം; കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE