ഡിസംബർ 14 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഹരിയാന ; വിദ്യാർഥികൾക്ക് സൗജന്യ പരിശോധന

By News Desk, Malabar News
Hariyana To Reopen School
Representational Image
Ajwa Travels

ന്യൂഡെൽഹി: പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ വിദ്യാർഥികൾക്കായി ഡിസംബർ 14 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഹരിയാന സർക്കാർ. 9, 11 ക്‌ളാസുകളിലെ കുട്ടികൾക്ക് ഡിസംബർ 21ന് സ്‌കൂൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ക്‌ളാസിൽ പങ്കെടുക്കേണ്ട വിദ്യാർഥികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂർ മുമ്പ് പരിശോധിച്ച കോവിഡ് റിപ്പോർട്ടായിരിക്കണം ഹാജരാക്കേണ്ടതെന്ന് ഹരിയാന ഡയറക്‌ടറേറ്റ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 വരെ 10, 12 ക്‌ളാസുകളിലെ കുട്ടികൾക്ക് സ്‌കൂളുകളിൽ എത്തിച്ചേരാം. മൂന്ന് മണിക്കൂർ നേരത്തെ ക്ളാസായിരിക്കും കുട്ടികൾക്ക് ലഭിക്കുക. ഡയറക്‌ടറേറ്റിന്റെ പ്രസ്‌താവന അനുസരിച്ച് സ്‌കൂളുകളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മറ്റ് ജീവനക്കാരുടെയും താപനില എല്ലാ ദിവസവും കൃത്യമായി പരിശോധിക്കണം. പനിയോ മറ്റ് അസുഖങ്ങളോ ഉള്ളവരെ സ്‌കൂൾ പരിസരത്ത് പ്രവേശിപ്പിക്കില്ല. വിദ്യാർഥികൾക്ക് ജില്ലാ ഭരണകൂടങ്ങൾ സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കുമെന്നും പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

ഹരിയാനയിലെ ഇൻഫർമേഷൻ, പബ്ളിക് റിലേഷൻസ്, ലാംഗ്വേജ് ഡിപ്പാർട്മെന്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ വീണ്ടും തുറക്കാനുള്ള തീരുമാനം എടുക്കാൻ സാധിക്കും. മാസങ്ങളുടെ ഇടവേളക്ക് ശേഷം പലയിടങ്ങളിലും സ്‌കൂളുകൾ തുറന്നിട്ടുണ്ട്.

Also Read: കാര്‍ഷിക നിയമങ്ങള്‍ മേഖലയിലെ വികസനത്തിന്; പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE