‘കോവിഡ് പ്രതിരോധത്തിൽ കേരളം തകരുന്നത് കാണാൻ ചിലർ ആഗ്രഹിക്കുന്നു’; ആരോഗ്യമന്ത്രി

By News Desk, Malabar News
veena-george
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രവർത്തനങ്ങളെ ഇകഴ്‌ത്താൻ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് പ്രതിരോധത്തിൽ കേരളം തകരുന്നത് കാണാൻ ചിലരും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു.

കേരളത്തിലെ കോവിഡ് വ്യാപനത്തിന് കാരണം ഡെൽറ്റാ വകഭേദമെന്നും പാർട്ടി മുഖപത്ര ലേഖനത്തിൽ പറയുന്നു. രോഗികളുടെ എണ്ണം ഏറ്റവും കൃത്യമായി റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനമാണ് കേരളം. കോവിഡ് മരണം കുറച്ച് നിർത്തുന്നതിലും വാക്‌സിനേഷനിലും സംസ്‌ഥാനം മുന്നിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഭാഗമായി അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം മുഴുവൻ അധ്യാപകർക്കും വാക്‌സിനേഷൻ നൽകുമെന്ന് മന്ത്രി പറഞ്ഞു. വാക്‌സിനെടുക്കാനുള്ള അധ്യാപകർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംസ്‌ഥാനത്തിന് എട്ട് ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

Malabar News: ഓർഡിനറി സർവീസുകൾ നിർത്തലാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE