ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഉഷ്‌ണതരംഗം രൂക്ഷമായതോടെ ഓറഞ്ച് അലർട് ഏർപ്പെടുത്തി. ഡെൽഹിയിൽ 44 മുതൽ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലും ഉഷ്‌ണതരംഗം രൂക്ഷമാണ്.
നാല് ദിവസം കൂടി ഉഷ്‌ണതരംഗം തുടരുമെന്നും, ഉഷ്‌ണക്കാറ്റ് രൂക്ഷമാകുമെന്നുമാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. രാവിലെ മുതൽ ശക്‌തമായ ചൂട് അനുഭവപ്പെടുന്ന നഗരത്തിൽ ഉച്ചയോടെ അത്യുഷ്‌ണമാണ് അനുഭവപ്പെടുന്നത്. ഉഷ്‌ണതരംഗം ശക്‌തമായ നഗരത്തിൽ പലയിടത്തും ഞായറാഴ്‌ച താപനില 47 ഡിഗ്രി കടന്നു. വരും ദിവസങ്ങളിലും സമാനമായ സാഹചര്യമാകുമെന്നും ഉഷ്‌ണക്കാറ്റ് രൂക്ഷമാകുമെന്നുമാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Read also: യാത്രക്കാർക്ക് ആശ്വാസം; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി റെയിൽവേ