പെരുവ: കണ്ണവം വനത്തിലെ ചെമ്പുക്കാവ് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്‌ടങ്ങൾ. കവുങ്ങിൽ ബിയാത്തുവിന്റെ വീടിനു മുകളിൽ തെങ്ങ് പൊട്ടി വീണും വടക്കേമുക്ക് ചിറ്റാരി വിനോദിന്റെ വീടിനു മുകളിൽ കമുക് പൊട്ടി വീണും വീടുകൾക്ക് നാശനഷ്‌ടം ഉണ്ടായി.
ഈ ഭാഗത്ത് 10ഓളം വൈദ്യുത തൂണുകൾ മരം പൊട്ടി വീണു തകർന്നു. ചെമ്പുക്കാവ് ഭാഗത്തേക്ക് റോഡിൽ മരങ്ങൾ വീണ് ഗതാഗത തടസം ഉണ്ടായത് പേരാവൂർ ഫയർ ഫോഴ്‌സ് എത്തി നീക്കം ചെയ്‌തു. കുന്നുവളപ്പ്, തെറ്റുമ്മൽ കോളനികളിലും ഗതാഗത തടസമുണ്ടായി.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും