മധ്യകേരളത്തിൽ കനത്ത മഴ; എറണാകുളം ജില്ലയിൽ വ്യാപക നാശം

By News Desk, Malabar News
MalabarNews_heavy rain

കൊച്ചി: എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കനത്ത മഴ. മഴയോടൊപ്പം എത്തിയ കാറ്റിലും മധ്യകേരളത്തിൽ വ്യാപകനാശം റിപ്പോർട് ചെയ്‌തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വൈകിട്ടോടെ മഴയെത്തി.

വേനൽ മഴക്കൊപ്പം വീശിയടിച്ച ശക്‌തമായ കാറ്റിൽ കൊച്ചി, അങ്കമാലി, കാലടി മേഖലകളിലും എറണാകുളം ജില്ലയുടെ മലയോര മേഖലകളിലും കനത്ത നഷ്‌ടമുണ്ടായി. എറണാകുളം കെഎസ്ആർടിസി സ്‌റ്റാൻഡിനു സമീപം മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്കേറ്റു.

മരത്തിനടിയിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ്‌ ഉദ്യോഗസ്‌ഥർ എത്തിയാണ് രക്ഷപ്പെടുത്തിയത്. റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് പലയിടത്തും തീവണ്ടി ഗതഗാതം തടസപ്പെട്ടു. ജനശതാബ്‌ദി അടക്കം പല തീവണ്ടികളും വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.

വേനൽ മഴയിൽ ആലുവ ഗസ്‌റ്റ്‌ ഹൗസ് കോംപൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു. ജനറേറ്റർ റൂം, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് എന്നിവക്ക് മുകളിലേക്കാണ് മരം വീണത്. ഗസ്‌റ്റ്‌ ഹൗസിന്റെ അനക്‌സ് കെട്ടിടത്തിനും നാശ നഷ്‌ടം ഉണ്ടായി.

Read Also: ഒമാനിൽ വീണ്ടും രാത്രി യാത്രാവിലക്ക്; മാർച്ച് 28 മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE