പൊതു ഇടങ്ങളിലെ കൊടിമരങ്ങൾ; വിമർശിച്ച് ഹൈക്കോടതി

By Syndicated , Malabar News
Kerala_High_Court
Ajwa Travels

കൊച്ചി: റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതിന് എതിരെ ഹൈക്കോടതി. സംസ്‌ഥാനത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണ് എന്ന് കോടതി വിമർശിച്ചു. കൊടിമരങ്ങൾ സ്‌ഥാപിക്കുന്നത് പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു. എന്ത് അടിസ്‌ഥാനത്തിലാണ് ഇത്തരത്തിൽ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതെന്ന് ജസ്‍റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

അനധികൃതമായി കൊടിമരങ്ങൾ സ്‌ഥാപിക്കുന്ന പ്രവണത തടയണമെന്നും ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഇത്തരം നടപടികളെന്നും കോടതി പറഞ്ഞു. മന്നം ഷുഗർമില്ലിന്റെ കവാടത്തിലെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കേസിൽ കോടതി കക്ഷി ചേർത്തു. വിഷയത്തിൽ നവംബർ ഒന്നിന് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി വ്യക്‌തമാക്കി.

Read also: ലഖിംപൂര്‍ ഖേരി സംഘർഷം; രാഹുൽ ഗാന്ധി നാളെ രാഷ്‍ട്രപതിയെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE