ഹുറൂൺ സമ്പന്നപട്ടിക; ആദ്യ 50ൽ മലയാളി തിളക്കം- എംഎ യൂസഫലി ഒന്നാമത്

55,000 കോടി രൂപയുടെ ആസ്‌തിയുമായാണ് എംഎ യൂസഫലി മലയാളികളുടെ പട്ടികയിൽ ആദ്യ സ്‌ഥാനത്ത്‌ എത്തിയത്. റേഡിയോളജിസ്‌റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമായ ഷംഷീറിന്‌ 33,000 കോടി രൂപയുടെ ആസ്‌തിയുമുണ്ട്. പട്ടികയിൽ 46ആം സ്‌ഥാനത്താണ് ഷംഷീർ.

By Trainee Reporter, Malabar News
MA Yousuf Ali
MA Yousuf Ali
Ajwa Travels

ന്യൂഡെൽഹി: ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും സംയുക്‌തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിൽ മലയാളി തിളക്കം. പട്ടികയിലെ ആദ്യ അമ്പത് പേരിലാണ് മലയാളികൾ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ എംഎ യൂസഫലി 25ആം സ്‌ഥാനത്താണ്. ബുർജീൽ ഹോൾഡിങ്‌സ് സ്‌ഥാപകനും ചെയർമാനുമായ ഷംസീർ വയലിലും തൊട്ടടുത്ത സ്‌ഥാനത്തുണ്ട്.

55,000 കോടി രൂപയുടെ ആസ്‌തിയുമായാണ് എംഎ യൂസഫലി മലയാളികളുടെ പട്ടികയിൽ ആദ്യ സ്‌ഥാനത്ത്‌ എത്തിയത്. റേഡിയോളജിസ്‌റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമായ ഷംഷീറിന്‌ 33,000 കോടി രൂപയുടെ ആസ്‌തിയുമുണ്ട്. പട്ടികയിൽ 46ആം സ്‌ഥാനത്താണ് ഷംഷീർ. 31,000 കോടി രൂപയുടെ അസ്‌തിയുമായി ഇൻഫോസിസ് സ്‌ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണനാണ് മലയാളികളിൽ മൂന്നാം സ്‌ഥാനത്തുള്ളത്. ദേശീയ റാങ്കിൽ 53ആം സ്‌ഥാനവും അദ്ദേഹത്തിനുണ്ട്.

ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് 27,600 കോടി രൂപ (68ആം റാങ്ക്), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി 26,000 കോടി (76ആം റാങ്ക്) എന്നിവരാണ് ആദ്യ 100ൽ ഇടം നേടിയ മറ്റു മലയാളികൾ. ഗൗതം അംബാനിയെ പിന്തള്ളി മുകേഷ് അംബാനിയാണ് ഇത്തവണ സമ്പന്ന പട്ടികയിൽ വീണ്ടും ഒന്നാമതെത്തിയത്. പട്ടികയിൽ 1000 കോടിയിലധികം ആസ്‌തിയുള്ള 1319 പേരാണുള്ളത്. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്.

Most Read| 23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE