കോവിഡ് ആശുപത്രിയിലെ തീപിടിത്തത്തില്‍ മരണം പത്ത്; മാപ്പ് ചോദിച്ച് മഹാ​രാഷ്‌ട്ര മുഖ്യമന്ത്രി

By News Desk, Malabar News
Uddhav_Thackeray_Malabar news
Ajwa Travels

മും​ബൈ: 10 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കോവി​ഡ് ആ​ശു​പ​ത്രിയി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മാ​പ്പ് ചോ​ദി​ച്ച് മഹാ​രാഷ്‌ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ക്ഷ​മ​ ചോ​ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ നഷ്‌ട ​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്കു​ക​യും ചെയ്‌തു.

ആ​ളു​ക​ളെ ര​ക്ഷ​പെ​ടു​ത്താ​ൻ അഗ്‌നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ വ​ലി​യ പ​രി​ശ്ര​മ​മാ​ണ് ന​ട​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഇ​രു​പ​ത്തി​ര​ണ്ട് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്‌ഥല​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വെ​ന്റി​ലേ​റ്റ​റിൽ ​ഉ​ണ്ടാ​യി​രു​ന്ന ചി​ല​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ സ്‌ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാദ്ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മും​ബൈ​യി​ലെ ഡ്രീം​സ് മാ​ളി​ലെ സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്‌ച രാ​ത്രി 12:30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഡ്രീം​സ് മാ​ളി​ലെ മൂ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ഇ​തു​വ​രെ 10 പേ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​സ​മ​യം 70ൽ ​അ​ധി​കം രോ​ഗി​ക​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

മാ​ളി​ല്‍ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ഗൗ​ര​വ​ക​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ്‌ഥലം സന്ദർശിച്ച മും​ബൈ മേ​യ​ര്‍ കി​ഷോ​രി പ​ണ്ഡേ​ക്ക​ര്‍ പ​റ​ഞ്ഞു. ഏ​ഴ് പേ​ർ വെന്റി​ലേ​റ്റ​റി​ലാ​ണെ​ന്നും 70 പേ​രെ മ​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തിന്റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും മേ​യ​ർ വ്യക്‌ത​മാ​ക്കി.

Also Read: രാജ്യത്തെ കോവിഡ് വർധന; മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE