‘എംസിഡി തിരഞ്ഞെടുപ്പ് നടത്തി ബിജെപി വിജയിച്ചാൽ ഞങ്ങൾ രാഷ്‌ട്രീയം വിടും’; കെജ്‌രിവാൾ

By Desk Reporter, Malabar News
Will challenge bill for merger of Delhi civic bodies in court if need be: Arvind Kejriwal
Ajwa Travels

ന്യൂഡെൽഹി: മുനിസിപ്പൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ ബിജെപിയെ കടന്നാക്രമിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ തിരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്തി ബിജെപി വിജയിച്ചാൽ എഎപി രാഷ്‌ട്രീയം വിടുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡെൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ഏകീകരണത്തിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രസ്‌താവന.

“എംസിഡി തിരഞ്ഞെടുപ്പ് (യഥാസമയം) നടത്തി ബിജെപി വിജയിച്ചാൽ ഞങ്ങൾ (എഎപി) രാഷ്‌ട്രീയം വിടും,” കെജ്‌രിവാൾ ഡെൽഹി നിയമസഭക്ക് പുറത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണ് തങ്ങളെന്ന് ബിജെപി പറയുന്നു, എന്നാൽ ഒരു ചെറിയ പാർട്ടിയും ചെറിയ തിരഞ്ഞെടുപ്പും കണ്ട് ഭയപ്പെട്ടു. കൃത്യസമയത്ത് എംസിഡി തിരഞ്ഞെടുപ്പ് നടത്താൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു,”- കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു, തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് രക്‌തസാക്ഷികളോടുള്ള അവഹേളനമാണ്’ എന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

“ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് മാറ്റിവച്ചത് ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് പുറത്താക്കി രാജ്യത്ത് ജനാധിപത്യം സ്‌ഥാപിക്കാൻ ത്യാഗങ്ങൾ സഹിച്ച രക്‌തസാക്ഷികളോടുള്ള അവഹേളനമാണ്. ഇന്ന് അവർ തോൽവി ഭയന്ന് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണ്, നാളെ അവർ സംസ്‌ഥാനങ്ങളുടെയും രാജ്യത്തിന്റെയും തിരഞ്ഞെടുപ്പുകൾ മാറ്റിവെക്കും,”- കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.

ഇന്നലെയാണ് ഡെൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ഏകീകരണത്തിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. നിലവിലുള്ള മൂന്ന് കോർപ്പറേഷനുകളെ ഉൾപ്പെടുത്തി ഡെൽഹിയിലെ ഏകീകൃത മുനിസിപ്പൽ കോർപ്പറേഷനാണ് ഭേദഗതി നിയമം വ്യവസ്‌ഥ ചെയ്യുന്നത്. ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഭേദഗതി) ബിൽ- 2022 അടുത്തയാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

നോർത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ, സൗത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഈസ്‌റ്റ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെ ആണ് ഈ നീക്കം.

Most Read:  നാളെ ഉച്ചക്ക് രണ്ടിനകം തൽസ്‌ഥിതി റിപ്പോർട് സമർപ്പിക്കണം; ബംഗാളിനോട് കൊൽക്കത്ത ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE