കറൻസി നോട്ടുകളിൽ ഗാന്ധിജിക്ക് പുറമെ ടാഗോറും കലാമും പരിഗണനയിൽ; റിപ്പോർട്

By Staff Reporter, Malabar News
Real-time online loans; Reserve Bank warns against falling into trap
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കറൻസി നോട്ടുകളിൽ മഹാത്‌മാ ഗാന്ധിയുടെ ചിത്രത്തിന് പുറമേ രബീന്ദ്രനാഥ് ടഗോർ, എപിജെ അബ്‌ദുൽ കലാം എന്നിരുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്താൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആലോചനകൾ നടത്തി വരികയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഗാന്ധിജിയെ കൂടാതെ മറ്റ് പ്രമുഖരെയും നോട്ടുകളിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നത് ഇതാദ്യമാണ്.

ആർബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഗാന്ധിജി, ടഗോർ, കലാം എന്നിവരുടെ വാട്ടർമാർക്കുകളുടെ രണ്ടു വ്യത്യസ്‌ത സെറ്റ് സാമ്പിളുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് കൂടുതൽ പരിശോധനക്കായി അയച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE