എസ്‌വൈഎസ്‍ സോൺ യൂത്ത് കൗൺസിലിന് തുടക്കമായി

By Desk Reporter, Malabar News
Inaugurated SYS Zone Youth Council
ഓൺലൈനിൽ നടന്ന യൂത്ത് കൗൺസിൽ ചർച്ചയിൽ പങ്കെടുക്കുന്ന പ്രവർത്തകർ
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‍ സോൺ യൂത്ത് കൗൺസിലിന് ജില്ലയിൽ തുടക്കമായി. സംഘടനയുടെ കഴിഞ്ഞ ആറ് മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അർധ വാർഷിക കൗൺസിലുകൾ സംഘടിപ്പിക്കുന്നത്. എടക്കര സോൺ യൂത്ത് കൗൺസിൽ ജില്ലാ ഉപാധ്യക്ഷൻ മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ ഉൽഘാടനം ചെയ്‌തു.

യുവാക്കൾ അവരുടെ കർമ്മ ശേഷി രാജ്യത്തിനും സമൂഹത്തിനും ഗുണകരമായ രൂപത്തിൽ വിനയോഗിക്കണം. ആളുകൾക്ക് വിഷമം സൃഷ്‍ടിക്കുന്ന വാക്കുകളോ പെരുമാറ്റമോ ഒരു യഥാർഥ വിശ്വാസിയിൽ നിന്നുണ്ടാകില്ല. ജനങ്ങളിൽ ഉത്തമൻ അവർക്ക് ഉപകാരം ചെയ്യുന്നവരാണ് എന്ന തിരു നബി വചനം പഠിപ്പിക്കുന്നത് അതാണ് മുഈനുദ്ധീൻ സഖാഫി പ്രവർത്തകരെ ഓർമപ്പെടുത്തി.

ഇപ്പോൾ സംഘടനക്ക് കീഴിൽ നടന്നു കൊണ്ടിരിക്കുന്ന സംഘ കൃഷി പോലുള്ള പദ്ധതികൾ കൊണ്ട് സംഘടന ലക്ഷ്യം വെക്കുന്നത് ഓരോ പൗരന്റെയും ആരോഗ്യവും സാമ്പത്തിക അഭിവൃദ്ധിയുമാണ്.അതുപോലെ തന്നെ ഇന്നത്തെ യുവതക്ക് അന്യമായി കൊണ്ടിരിക്കുന്ന കൃഷി സംസ്‌കാരത്തിലേക്ക് യുവതയെ തിരിച്ചു കൊണ്ട് വരിക എന്നതും മഹത്തായ മറ്റൊരു ലക്ഷ്യമാണ്‘.

വിഷരഹിത പച്ചക്കറികളുടെ ലഭ്യത പൊതു വിപണിയിൽ ഉറപ്പ് വരുത്തുന്നതോടൊപ്പം ആഴ്‌ചചന്ത പോലുള്ള സംവിധാനങ്ങളും ഓരോ സോണിനു കീഴിലും സംഘടന ഒരുക്കുന്നു. അതിലൂടെ കർഷകർക്ക് അവരുടെ വിളകൾക്ക് നല്ല വില ലഭിക്കുകയും പൊതു ജനത്തിന് പൊതു വിപണിയേക്കാൾ കുറഞ്ഞ വിലക്ക് ശുദ്ധമായ പച്ച കറികൾ ലഭ്യമാവുകയും ചെയ്യുന്നു. അത് വഴി ആരോഗ്യ മുള്ള സാമ്പത്തിക അഭിവൃദ്ധിയുള്ള ഒരു സമൂഹത്തെ സൃഷ്‌ടിക്കാൻ എസ്‌വൈഎസ്‍ ആഗ്രഹിക്കുന്നു‘ –സംഘടനയുടെ ജില്ലാ സാമൂഹികം സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.

എസ്‌വൈഎസ്‍ എടക്കര സോൺ പ്രസിഡണ്ട് ടി എസ് മുഹമ്മദ് ശരീഫ് സഅദി അധ്യക്ഷത വഹിച്ച കൗൺസിലിൽ ഇടി ഇബ്രാഹിം സഖാഫി പ്രാർഥന നിർവഹിച്ചു. എടക്കര സോൺ കൺട്രോളർ സൈത് മുഹമ്മദ് അസ്ഹരി പദ്ധതി അവതരണം നടത്തി.

എം അബ്‌ദുറഹ്‌മാൻ, കെകെ ശിഹാബുദ്ധീൻ സൈനി, വിപി ജസീറലി സഖാഫി, കെ അലി സഖാഫി, ടിഎച്ച് ശബീറലി, പി മുസ്‌തഫ സഖാഫി, കെ സലാഹുദ്ധീൻ, എം അബ്‌ദുൽ കരീം, പിഎ മിൻശാദ് അഹമദ്, സിഎം ശുഹൈബ് എന്നിവർ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഉബൈദുല്ലാഹി സഖാഫി ചുങ്കത്തറ വിദാഇന് നേതൃത്വം നൽകി.

Most Read: രാജ്യത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുന്നതിന് എതിരെ സിപിഎം പോളിറ്റ് ബ്യൂറോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE