കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ബിഹാറിൽ ബിജെപി തോൽവി മണക്കുന്നെന്ന് പ്രശാന്ത് ഭൂഷൺ

By Desk Reporter, Malabar News
Prashant Bhushan_2020 Sep 02
Ajwa Travels

ന്യൂഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ബിഹാർ തെരഞ്ഞെടുപ്പ് സ്‌ഥാനാർഥികൾക്ക് നൽകുന്ന പണത്തിന്റെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഹാറിലെ കോൺഗ്രസ് ആസ്‌ഥാനത്ത് ആദായനികുതി വകുപ്പ് പരിശോധന നടത്തിയതായും റിപ്പോർട്ട് ഉണ്ട്.

ബിഹാറിൽ ബിജെപി തോൽവി മണക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് ഇതെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. മാദ്ധ്യമപ്രവർത്തകൻ പ്രശാന്ത് കുമാറിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. ആദ്യം വൈകിട്ട് ആറ് മണിക്ക് കോവിഡ് അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് മോദി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു. പിന്നാലെ നിർമലാ സീതാരാമൻ ബിഹാറിൽ സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനം ചെയ്‌തു. ഇപ്പോൾ കോൺഗ്രസിനെ ഐടി റെയ്‌ഡ്‌ ചെയ്യുന്നു. തേജസ്വിക്കൊപ്പമുള്ള ജനക്കൂട്ടം ബിജെപിയെ വളരെയധികം അലട്ടുന്നുണ്ടെന്ന് വ്യക്‌തം. തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടും എന്നു മനസ്സിലാക്കുന്നതിന്റെ ലക്ഷണമാണെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

ബിഹാറിൽ 243 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യത്തേത് 2020 ഒക്‌ടോബർ 28നും രണ്ടാമത്തേത് ‌നവംബർ 3നും അവസാന ഘട്ട വോട്ടെടുപ്പ് നവംബർ 7നും നടക്കും. 2020 നവംബർ 10നാണ് ഫല പ്രഖ്യാപനം.

Related News:  ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE