തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോർട്. പത്ത് ദിവസത്തിനിടെ ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായതെന്നും തൽസ്‌ഥിതി തുടർന്നാൽ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് 1ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് 650 പേര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുകയും 1,808 പേരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ മെയ് 10 ആകുമ്പോഴേക്കും ഇത് 1,340 വെന്റിലേറ്റര്‍ രോഗികളും 2,641 ഐസിയു രോഗികളുമായി വര്‍ധിച്ചു.
കേരളത്തില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണ്. അതിൽത്തന്നെ 50% മാത്രമാണ് കോവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാനാവുക. അതേസമയം എറണാകുളത്ത് 1000 ഓക്‌സിജന്‍ ബെഡുകളടങ്ങിയ താൽക്കാലിക ആശുപത്രി നിർമാണം പുരോഗമിക്കുകയാണ്.
Read also: ഇസ്രയേലിലെ ഷെല്ലാക്രമണം; കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കും; നടപടികൾ ആരംഭിച്ചു