ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 8,774 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9,481 പേർ രോഗമുക്‌തി നേടിയപ്പോൾ 621 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,68,554 ആണ്.
98.34 ശതമാനമാണ് രാജ്യത്തെ രോഗമുക്‌തി നിരക്ക്. കഴിഞ്ഞ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 3,39,98,27 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനമാണ്. കഴിഞ്ഞ 55 ദിവസമായി 2 ശതമാനത്തിൽ താഴെ മാത്രമാണിത്.
പുതിയ രോഗബാധിതരിൽ കൂടുതലും കേരളത്തിലാണ്. കഴിഞ്ഞ ദിവസം 4,741 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. 54,309 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 5,144 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 28 പേർക്കുമാണ്.
നിലവിൽ 1,05,69 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 543 ദിവസങ്ങളിലെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 121.94 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യവ്യാപകമായി ഇതുവരെ വിതരണം ചെയ്‌തത്.
Most Read: ഒമൈക്രോണിനെ നേരിടാൻ കൂടുതൽ ശാസ്‌ത്രീയമായ പദ്ധതികൾ ആവശ്യം; ഡോ. സൗമ്യ സ്വാമിനാഥൻ