ഐഎംഎഫ് വായ്‌പ നേടാൻ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ

By Staff Reporter, Malabar News
india-srilanka

കൊളംബോ: ശ്രീലങ്കയ്‌ക്ക് ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്‌പാ സഹായം ലഭിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ. ഐഎംഎഫ് ആസ്‌ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി. നിബന്ധനകൾ കുറഞ്ഞ വായ്‌പ അതിവേഗം കിട്ടാൻ ഇന്ത്യയുടെ പിന്തുണ വേണമെന്ന് ലങ്കൻ ധനമന്ത്രി അഭ്യർഥിച്ചു. അതിനിടെ ലങ്കയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെപ്പിൽ അമേരിക്കയും ഐക്യരാഷ്‌ട്രസഭയും ആശങ്ക രേഖപ്പെടുത്തി.

അതേസമയം, മൂന്ന് ശ്രീലങ്കൻ അഭയാർഥികൾ കൂടി തമിഴ്‌നാട് തീരത്തെത്തി. അമ്മയും രണ്ട് കുട്ടികളുമാണ് എത്തിയത്. ഇതോടെ ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെത്തിയ അഭയാർഥികളുടെ എണ്ണം 42 ആയി. ധനുഷ്‌കോടിയിലെത്തിയ ഇവരെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം മണ്ഡപം അഭയാർഥി ക്യാംപിലേക്ക് മാറ്റി.

ശ്രീലങ്കയിൽ പണപ്പെരുപ്പവും വിലക്കയറ്റവും ക്ഷാമവും അക്രമവും സുരക്ഷാസേനയുടെ നടപടികളും തുടരുന്നതിനിടെ കൂടുതൽ പേർ സുരക്ഷയേതുമില്ലാത്ത പഴഞ്ചൻ ബോട്ടുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം തുടരുകയാണ്.

തമിഴ് അഭയാർഥികളെ സംരക്ഷിക്കുമെന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാടാണ് അപകട സാധ്യതയേറെയാണെങ്കിലും ബോട്ട് യാത്രയിൽ ഭാഗ്യം പരീക്ഷിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. പാക് കടലിടുക്കിലും രാമേശ്വരം തീരത്തെ ഒറ്റപ്പെട്ട ദ്വീപുകളിലും തീരസംരക്ഷണസേനയുടെ നിരീക്ഷണവും ശക്‌തമായി തുടരുന്നുണ്ട്.

Read Also: കാപ്പക്‌സ് അഴിമതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് വ്യവസായ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE