സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്തിന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡറുടെ ആദരം

By Staff Reporter, Malabar News
sudheer-thirunilath
Ajwa Travels

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി തലവൻ സുധീർ തിരുനിലത്തിന് ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ അനുമോദനം നൽകി. കഴിഞ്ഞ 29 വർഷത്തോളമായി ബഹ്റൈനിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ സുധീർ തിരുനിലത്ത് ബഹ്റൈനിലെ സാമൂഹിക സംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമാണ്.

സാധാരണക്കാരുടെയും, മറ്റ് ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെയും വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുകയും, പ്രവാസികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്‌തു വരികയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ബുദ്ധിമുട്ട് നേരിട്ട നിരവധി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) ഉൾപ്പെടെ വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്ന സുധീർ തിരുനിലത്ത് പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്‌തി കൂടിയാണ്.

പ്രവാസികളെ നിയമപരമായി ശാക്‌തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിഡുമായി ബന്ധപ്പെട്ട് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി നിരവധി ഇടപെടലുകൾ സംഘടന സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും നടത്തിയിരുന്നു.

Read Alsoമുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ റെഡ് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE