ലഡാക്ക്; നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപനവുമായി ചൈന

By News Desk, Malabar News
china's provocative military movements
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം വീണ്ടും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയെന്ന് കരസേന. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് ഗവണ്‍മെന്റ് അറിയിച്ചു. പ്രശ്നം ഒഴിവാക്കാനും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ചുഷുല്‍ മേഖലയില്‍ ബ്രിഗേഡ് കമാന്‍ഡര്‍ തലത്തിലുള്ള യോഗം നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 29 നും 30 നും ഇടയിലെ രാത്രിയില്‍ പാങ്കോങ് തടാകത്തിന്റെ തീരത്ത് ചൈനീസ് സൈനികര്‍ കൂട്ടത്തോടെ എത്തിയെന്നും പ്രദേശം കൈവശപ്പെടുത്തുകയായിരുന്നു അവരുടെ ഉദ്ദേശമെന്നും ഇന്ത്യന്‍ സേന പറഞ്ഞു. സൈനിക നീക്കം തടയുന്നതിനായി ലഡാക്ക്-ശ്രീനഗര്‍ ഹൈവേ അടച്ചിരിക്കുകയാണ്. പ്രദേശത്ത് എന്തും നേരിടാന്‍ തയ്യാറായി ഇന്ത്യന്‍ സൈനികര്‍ സജ്ജമാണ്. കുറച്ച് ചൈനീസ് സൈനികരും ഈ പ്രദേശത്ത് തുടരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കിഴക്കന്‍ ലഡാക്കില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സൈനിക-നയതന്ത്ര ഇടപെടലുകളിലൂടെ ഉണ്ടാക്കിയ മുന്‍ ഉടമ്പടി ലംഘിച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈനിക നയതന്ത്ര തലത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇപ്പോഴും പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE