തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനക്കെതിരെ കോൺഗ്രസിന്റെ കാളവണ്ടി പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 7ന് രാജ്ഭവന്‍ മാര്‍ച്ചും ധർണയും നടത്തും. രാജ്ഭവനിലേക്ക് സ്‌കൂട്ടർ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര നടത്തിയും പ്രതിഷേധം സംഘടിപ്പിക്കും.
കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ് എന്നിവര്‍ രാജ്ഭവന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും കെപിസിസി ജന. സെക്രട്ടറി ടിയു രാധാകൃഷ്‌ണൻ അറിയിച്ചു. ഇന്ധന-പാചകവാതക വിലവര്‍ധനക്കെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പരിപാടികള്‍.
‘വിലക്കയറ്റ മുക്‌തഭാരതം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂന്ന് ഘട്ടമായിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം. മാര്‍ച്ച് 31ന് വീടുകള്‍ക്ക് മുമ്പിലും പൊതുസ്‌ഥലങ്ങളിലും ഗ്യാസ് സിലിണ്ടർ, ഇരുചക്രവാഹനങ്ങള്‍ എന്നിവയില്‍ മാലചാര്‍ത്തി സംസ്‌ഥാന വ്യാപകമായും ഏപ്രില്‍ 4ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്‌ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Most Read: സിൽവർ ലൈൻ; കേന്ദ്ര നേതൃത്വം ഇടപെടണം- സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്